കുട്ടികൾക്കായി എക്സ്പ്ലോറിയം ശാസ്ത്രോത്സവം സംഘടിപ്പിച്ചു

അജ്മാൻ : ഫ്രണ്ട്സ് ഓഫ് കെ എസ്എസ് പി നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബഹിരാകാശവും ബഹിരാകാശ പര്യവേഷണവും മുഖ്യ വിഷയമാക്കി എക്സ്പ്ലോറിയം (XPLORIUM) എന്ന പേരിൽ ഏകദിന ശാസ്ത്രോത്സവം സംഘടിപ്പിച്ചു. മെയ് 11 നു അജ്മാൻ അൽഅമീർ സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.
ബഹിരാകാശത്തെ സംബന്ധിച്ചും ബഹിരാകാശ രംഗത്തെ നേട്ടങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനും കൂടാതെ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുകയുംഎന്ന ലക്ഷ്യത്തോടെയുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. വിവിധ ടെലിസ്കോപ്പുകളുടെ പ്രദർശനവും ലോകത്തിലെ ശാസ്ത്ര നേട്ടങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റർ പ്രദർശനവും ഒരുക്കിയിരുന്നു. നിരവധി നിർമ്മിതികളും ശാസ്ത്ര കളികളും സ്കിറ്റുകളും ഒക്കെ പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഇന്ത്യയുടെ ജി എസ്എൽ വി യുടെ മാതൃകയും ശ്രദ്ധേയമായി. ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപണത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങിയെത്തിയ സുനിത വില്യംസിനെയും വിൽമോർ ബുച്ചിനെയും പ്രതീകാത്മകമായി സ്വീകരിച്ചുകൊണ്ടാണു എക്സ്പ്ലോറിയം ആരംഭിച്ചത്.
0 comments