ജനാധിപത്യവും ഐക്യവും സംരക്ഷിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിക്കണം: കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങൾ മാനിച്ചുകൊണ്ട് ജനാധിപത്യവും ഐക്യവും സംരക്ഷിക്കാനും പുരോഗതി പാതയിൽ ഒരുമിച്ച് മുന്നേറാനും കുവൈത്ത് ജനതയോട് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആഹ്വാനം ചെയ്തു. റമദാനിലെ അവസാന പത്ത് ദിവസങ്ങൾ പ്രമാണിച്ച്, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദേശീയ ഐക്യം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മൂലധനമാണ്. ഇത് ഓരോ പൗരന്റെയും അവകാശമാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനവും പുരോഗതിയും ഉയർത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തരിലും ഉണ്ട്," എന്ന് അമീർ തന്റെ പ്രസംഗത്തിൽ പറഞ്ഞു . സർക്കാരിന്റെ പരിഷ്കരണ പദ്ധതികൾക്ക് ജനങ്ങളുടെ ശക്തമായ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കേണ്ടത് ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമൂഹത്തെ വിഭജിക്കാനും അസ്ഥിരത സൃഷ്ടിക്കാനും ശ്രമിക്കുന്ന ശക്തികളെ അമീർ കടുത്ത ഭാഷയിൽ വിമർശിച്ചു . ചിലർ തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ വിഭാഗീയതയിലേക്ക് നയിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികൾക്ക് മുന്നിൽ ഐക്യം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്, എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി സാമൂഹ്യ മാധ്യമങ്ങളിൽ വിവാദങ്ങൾ പടർത്തുന്നതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.
പൗരത്വ സംബന്ധമായ സങ്കീർണതകൾ നിയമപരമായി മാത്രം പരിഹരിക്കണമെന്ന് അമീർ വ്യക്തമാക്കി. "ഇത്തരം പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമങ്ങൾ അസ്വീകാര്യമാണ്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ മാത്രം പരിഹാരം നേടണം," എന്ന് അദ്ദേഹം പറഞ്ഞു . ഇത്തരം പ്രശ്നങ്ങൾക്ക് വേഗത്തിൽ നീതിപൂർവ്വമായ പരിഹാരം ലഭിക്കുന്നതിനായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് അമീർ ആവശ്യപ്പെട്ടു.
“പലസ്തീൻ പ്രശ്നം, കുവൈത്ത് വിദേശനയത്തിൽ പ്രധാനപെട്ടതാണ് അമീർ വ്യക്തമാക്കി , “പലസ്തീനി ജനതയുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിനായി, കുവൈത്ത് പ്രതിജ്ഞാബന്ധമാണ് . പലസ്തീനി ജനതയുടെ ന്യായമായ അവകാശങ്ങൾക്കായി കുവൈത്ത് എപ്പോഴും നിലപാട് ഉറപ്പിച്ചുകൊണ്ടിരിക്കും. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ പരിഹാരം ലഭിക്കുന്നതുവരെ നമ്മുടെ പിന്തുണ തുടരും. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ലോകരാജ്യങ്ങളുടെ പ്രതികരണം ശക്തിപ്പെടുത്താനും അമീർ ആഹ്വാനം ചെയ്തു.
എല്ലാ വെല്ലുവിളികലും നേരിട്ട് കുവൈത്ത് ഒരുമിച്ച് മുന്നോട്ട് പോവുകയും, രാജ്യത്തിന്റെ ഐക്യവും സുരക്ഷയും നിലനിർത്തുകയും ചെയ്യും,” അമീർ പറഞ്ഞു. “എല്ലാ പൗരന്മാരും, നമ്മുടെ രാജ്യം സംരക്ഷിക്കാൻ, ഐക്യത്തോടെ പ്രവർത്തിക്കനാമെന്നും അമീർ ഏവരോടും ആവശ്യപ്പെട്ടു.
0 comments