Deshabhimani

യുഎഇ സെൻട്രൽ ബാങ്ക് സുവർണ്ണ ജൂബിലി: വെള്ളിനാണയങ്ങൾ പുറത്തിറക്കുന്നു

uae coins
വെബ് ഡെസ്ക്

Published on Jan 23, 2025, 03:46 PM | 1 min read

ഷാർജ: യുഎഇ സെൻട്രൽ ബാങ്കിന്റെ (സിബിയുഎഇ) സുവർണ ജൂബിലിയുടെ ഭാഗമായി വെള്ളി നാണയങ്ങൾ പുറത്തിറക്കുന്നതായി സിബിയുഎഇ പ്രഖ്യാപിച്ചു. സിബിയുഎഇയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന വെള്ളിനാണയങ്ങൾ, കഴിഞ്ഞ ദശകങ്ങളിൽ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ യുഎഇയുടെ നേട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്.


3,000 നാണയങ്ങളാണ് CBUAE പുറത്തിറക്കിയിട്ടുള്ളത്. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ചിത്രവും, "യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻറ്" എന്ന വാചകവും നാണയത്തിൽ കാണാം. മറുവശത്ത് അറബിയിലും ഇംഗ്ലീഷിലും യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ 50 വർഷങ്ങൾ എന്ന വാക്യവും CBUAE കെട്ടിടത്തിൻ്റെ ചിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്.


സുവർണ്ണ ജൂബിലി സ്മാരക നാണയങ്ങളുടെ വിൽപ്പനയ്ക്കായി ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home