തിരുവനന്തപുരം സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: തിരുവനന്തപുരം മണക്കാട് സ്വദേശി രാജഗോപാലൻ ആചാരി (60 ) ഹൃദയാഘാതംമൂലം മരണപ്പെട്ടു. സനായ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഭാര്യ: കൗസല്യ അജിത, മക്കൾ ശ്രീക്കുട്ടൻ, കുഞ്ഞിണ്ണി.
2017 ൽ അവസാനമായി നാട്ടിൽ പോയത്. മുൻപ് ഇബ്രയിലാണ് ജോലി ചെയ്തിരുന്നത് ഇപ്പോൾ സലാലയിൽ സോഫ കർട്ടൻ ജോലികളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ കുടുംബം ഇപ്പോൾ വെള്ളാനയിൽ വാടക വീട്ടിൽ താമസിക്കുന്നു. നാട്ടിൽ പോകാൻ ഔട്ട് പാസിന് വേണ്ടി കാത്ത് നിൽക്കുമ്പോളാണ് മരണം സംഭവിച്ചത്.
നിയമനടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ എജൻ്റ് ഡോ കെ സനാതനൻ അറിയിച്ചു.
Related News

0 comments