Deshabhimani

സനയ്യ40 ഏരിയ സമ്മേളനം ജൂലൈ 18ന്; സംഘാടക സമിതി രൂപീകരിച്ചു

sanayya 40
വെബ് ഡെസ്ക്

Published on Jul 04, 2025, 12:27 PM | 1 min read

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി സനയ്യ 40-ന്റെ ഒമ്പതാമത്‌ എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 18 ന് സീതാറാം യെച്ചൂരി നഗറിൽ വച്ചാണ്‌ സമ്മേളനം. സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ അധ്യക്ഷനായി.കേളി പ്രസിഡന്റ സെബിൻ ഇക്ബാൽ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാർ, സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ചെയർമാനായി ജോർജിനേയും കൺവീനറായി സൈതലവിയേയും തെരഞ്ഞെടുത്തു. 33 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജോർജ്, അബ്ദുൾ നാസർ, മൊയ്തീൻ കുട്ടി, ഷാഫി, പി കെ രാജൻ, അബ്ദുൾ സത്താർ, പി കെ ഹരിദാസൻ, അഷറഫ്, ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, സൈയ്തലവി എന്നിവരും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home