Deshabhimani

ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത തൊഴിലാളികൾക്കും സന്ദർശകർക്കും നിയമനടപടികളില്ലാതെ രാജ്യം വിടാം

migrant worker

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 09, 2025, 07:16 PM | 1 min read

മസ്‌കത്ത്: വിസ കാലാവധി അവസാനിച്ചതിനുശേഷവും ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത തൊഴിലാളികൾക്കും സന്ദർശകർക്കും നിയമനടപടികൾ സ്വീകരിക്കാതെ രാജ്യം വിടാനുള്ള സൗകര്യം ലഭ്യമാണെന്ന് റോയൽ ഒമാൻ പൊലീസ്. റോയൽ ഒമാൻ പൊലീസ് സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 2025 ജൂലൈ 31 വ്യാഴാഴ്ച വരെയാണ്‌ സമയം.


തൊഴിൽ വിപണി കാര്യക്ഷമമാക്കുമെന്ന്‌ തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിസ കാലാവധി കഴിഞ്ഞവർക്കും താമസ കാലാവധി കഴിഞ്ഞിട്ടും പിഴ നൽകാൻ സാധിക്കാത്തവർക്ക് പിഴ ഇല്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയും. എന്നാൽ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഈ സൗകര്യം ബാധകമല്ല.


താമസ അനുമതി കാലാവധി കഴിഞ്ഞതും സുൽത്താനേറ്റ് വിടാൻ ആഗ്രഹിക്കുന്നതുമായ നിയമവിരുദ്ധ തൊഴിലാളികൾക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അവർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനും സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കാനും കഴിയും. തുടർന്ന് ഒരു ആഴ്ചയ്ക്കുള്ളിൽ മന്ത്രാലയത്തിൽ നിന്ന് അവരുടെ സൗജന്യ എക്സിറ്റ് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home