ഖസീം പ്രവാസി സംഘം ഇഫ്താർ സംഗമം നടത്തി

ബുറൈദ : ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. ബുറൈദയിൽ വച്ച് നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സൗദി നാഷണൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബൂസ്വാലിഹ് മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട് അധ്യക്ഷനായിരുന്നു. ഷജ്മീർ ഉസ്താദ് (ബുറൈദ ജാലിയാത്ത്) റമദാൻ സന്ദേശം നൽകി. മനാഫ് ചെറുവട്ടൂർ (കേന്ദ്ര രക്ഷാധികാരി സമിതി അംഗം), അനീഷ് കൃഷ്ണ (സ്വാഗതസംഘം ചെയർമാൻ), ഷാജഹാൻ ചിറവിള (കൺവീനർ), അനീസ് ചുഴലി (കെ എം സി സി), സുധീർ കായംകുളം (ഒ ഐ സി സി) എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്രകമ്മറ്റി ട്രഷറർ റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.
0 comments