Deshabhimani

പ്രവാസ സാഹിത്യ ലോകം പുസ്തക ചർച്ച

pravasa sahithya charcha
വെബ് ഡെസ്ക്

Published on May 10, 2025, 03:14 PM | 1 min read

റാസൽഖൈമ: പ്രവാസ സാഹിത്യ ലോകവും റാക് നോളജ് തിയേറ്ററും സംയുക്തമായി റാസൽഖൈമയിൽ സംഘടിപ്പിച്ച ‘വായന’ സ്കോളേഴ്സ് സ്കൂൾ ചെയർമാൻ ഹബീബ് മുണ്ടോൾ ഉദ്ഘാടനം ചെയ്തു. പുസ്തകമെന്നത് ചതിക്കാത്ത സുഹൃത്താണെന്ന് ഹബീബ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്പൈസ് റസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ നോളജ് തിയേറ്റർ പ്രസിഡൻറ് ജോർജ് സാമുവൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കടവത്ത് രചിച്ച ‘കിനാക്കാലം’, അക്ബർ ആലിക്കരയുടെ ‘ചിലയ്ക്കാത്ത പല്ലി’ തുടങ്ങിയ പുസ്തകങ്ങൾ സാദിഖ് മാഹിൻ, ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക ജിൽന ജന്നത്ത് എന്നിവർ പരിചയപ്പെടുത്തി.


ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ പ്രഭാഷണവും ചടങ്ങിൽ നടന്നു. റാക് ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ അസൈനാർ, മലയാളം മിഷൻ പ്രസിഡൻറ് നാസർ അൽദാന, മുഹമ്മദ് കൊടുവളപ്പ്, ഷാജി കായക്കൊടി, നവാസ് ഇലഞ്ഞിക്കായ്, ദിലീപ് സെയ്ദു, അക്ബർ ആലിക്കര, സിദ്ദീഖ് കടവത്ത് തുടങ്ങിയവർ സംസാരിച്ചു. ആർ സജ്ജാദ് ഫൈസൽ സ്വാഗതവും എം ബി അനീസുദ്ദീൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home