ദുബായിൽ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ മേധാവികൾ

ദുബായ് : ദുബായ് ഗവൺമെന്റിന്റെ പ്രധാന സ്ഥാപനങ്ങളിൽ പുതിയ മേധാവികളെ പ്രഖ്യാപിച്ചു. ആരോഗ്യം, ഭവനം, റിയൽ എസ്റ്റേറ്റ്, പൗരകാര്യങ്ങൾ, നിയമ നിർവഹണം എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ പുതിയ മേധാവികളെ നിയമിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണിത്.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടർ ജനറലായി ഡോ. അലവി അൽഷൈഖ് അലിയെ നിയമിച്ചു. താൽക്കാലിക സേവനത്തിന് ശേഷം എഞ്ചിനീയർ മർവാൻ ബിൻ ഗാലിതയെ ദുബായ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറലായി നിയമിച്ചു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറലായും മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ബോർഡ് ചെയർമാനായും ഒമർ ബുഷാഹാബിനെ നിയമിച്ചു. ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ആക്ടിംഗ് സിഇഒ ആയി മുഹമ്മദ് അൽ ഷെഹിയെ നിയമിച്ചു. മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസിയെ ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫായും മേജർ ജനറൽ അഹമ്മദ് സാൽ അൽ മുഹൈരിയെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫായും നിയമിച്ചു. പുതുതായി നിയമിതരായ ഉദ്യോഗസ്ഥർക്ക് ഷെയ്ഖ് ഹംദാൻ ആശംസകൾ നേർന്നു.
0 comments