നവോദയ സ്നേഹസ്പർശം: ഒരാൾ കൂടി നാട്ടിലേക്ക്

അൽ ഹസ്സ: കഴിഞ്ഞ മൂന്ന് വർഷമായി നിയമ പ്രശ്നം മൂലം നാട്ടിൽപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന തമിഴ്നാട് സ്വദേശി സെൽവന് തുണയായി നവോദയ മുബാറസ് ഏരിയ കമ്മറ്റി സാമൂഹ്യ ക്ഷേമവിഭാഗം. നവോദയ മുബാറസ് ഏരിയ സാമൂഹ്യക്ഷേമ കമ്മറ്റി സെപ്തംബർ 13ന് സംഘടിപ്പിച്ച സ്നേഹസ്പർശം ക്യാമ്പയിനിൽ റജിസ്റ്റർ ചെയ്ത സെൽവന് നാട്ടിൽ പോകുന്നതിന് ആവശ്യമായ എല്ലാ രേഖകളും ശരിയാക്കി നൽകി. മുബാറസ് ഏരിയ സാമൂഹ്യ ക്ഷേമ വിഭാഗം പ്രവർത്തകരായ ഷക്കീർ കുളമുട്ടം, മണികണ്ഠൻ, മാനസ നിസാർ മയ്യനാട്, മുജീബ് പൊന്നാനി എന്നിവർ നവോദയ കേന്ദ്ര പ്രസിഡണ്ട് ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കി നൽകി. ദമ്മാമിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ സെൽവൻ നാട്ടിലെത്തി.
Related News

0 comments