നവോദയയുടെ സഹായം: സുനിൽ വാസ് നാട്ടിലേക്ക്

അൽ ഹസ്സ: കഴിഞ്ഞ പത്തു വർഷമായി നിയമ പ്രശ്നം മൂലം നാട്ടിൽപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന കന്യാകുമാരി സ്വദേശി സുനിൽ വാസ് കേശവന് നവോദയ മുബാറസ് ഏരിയ കമ്മറ്റി സാമൂഹ്യ ക്ഷേമവിഭാഗം തുണയായി. നവോദയ മുബാറസ് ഏരിയ സാമൂഹ്യക്ഷേമ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസ്പർശം ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്‌ത സുനിൽ വാസ് കേശവന് നാട്ടിൽ പോകുന്നതിന് ആവശ്യമായ ഫ്ലൈറ്റ് ടിക്കറ്റും മറ്റ് യാത്രാ രേഖകളും ശരിയാക്കി നൽകി.
മുബാറസ് ഏരിയ സാമൂഹ്യ ക്ഷേമ വിഭാഗം ഏരിയ കൺവീനർ ഷക്കീർ കുളമുട്ടം അദ്ദേഹത്തിന് കൈമാറി. മണികണ്ഠൻ മാനസ,മുജീബ് പൊന്നാനി, നിസാർ മയ്യനാട്, ടോണി, ഹരി എന്നിവർ നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ എംബസ്സിയുമായി ബന്ധപ്പെട്ട് നാട്ടിൽ പോകാൻ സഹായകമായ ആവശ്യമായ രേഖകൾ ശരിയാക്കി. ദമ്മാമിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ സുനിൽ വാസ് നാട്ടിലെത്തി.
Related News

0 comments