സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത് : അൽഖുദ് സൗഹൃദവേദിയും മെട്രോ ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിവിധ തരം മെഡിക്കൽ ടെസ്റ്റുകളും സൗജന്യ പരിശോധനയും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടന്നു. കേരള പ്രവാസി ലോകസഭാഗവും നോർക്ക ഡയറക്ടറുമായ വിത്സൻ ജോർജ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
0 comments