Deshabhimani

മനോഹരൻ ഗുരുവായൂരിന് യാത്രയയപ്പ് നൽകി

manoharan guruvayoor
വെബ് ഡെസ്ക്

Published on Jun 16, 2025, 05:47 PM | 1 min read

മസ്കത്ത്: കേരള വിഭാഗത്തിൻ്റെ രൂപീകരണ കാലം മുതൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന മനോഹരൻ  ഗുരുവായൂരിന് കേരള വിഭാഗം യാത്രയയപ്പ് നൽകി.

നാല് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് മനോഹരൻ നാട്ടിലേക്ക് മടങ്ങുന്നത്. കേരളവിഭാഗത്തിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മനോഹരൻ, പത്മനാഭൻ തലോറയുടെ സംവിധാനത്തിൽ കേരളവിഭാഗം അവതരിപ്പിച്ച നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കേരളവിഭാഗത്തിൻ്റെ സ്നേഹോപഹാരം ചടങ്ങിൽവച്ച് മനോഹരനും ഭാര്യ ബീന മനോഹരനും ഏറ്റുവാങ്ങി.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിൽസൻ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് സുനിൽകുമാർ, കേരള വിഭാഗം വനിതാകോഓർഡിനേറ്റർ ശ്രീജ രമേശ്, സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു, തിച്ചൂർ സുരേന്ദ്രൻ, വിജയൻ കെ വി, ബിന്ദു രഘുനാഥ്, വിജി സുരേന്ദ്രൻ, ഗണേശ് എന്നിവർ സംസാരിച്ചു. കേരള വിഭാഗം ട്രഷറർ സുനിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോ കൺവീനർ ജഗദീഷ് അധ്യക്ഷതനായി. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home