കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു

driving
വെബ് ഡെസ്ക്

Published on Mar 24, 2025, 05:27 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.


വാണിജ്യ മന്ത്രാലയവും സെൻട്രൽ ബാങ്കും ചേർന്ന് നടത്തിയ കർശന പരിശോധനയിൽ, നിബന്ധനകൾ പാലിക്കാത്ത എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം കൈമാറൽ മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്, നിലവിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു പുതിയ കമ്പനിയായി പുനഃരൂപീകരിക്കേണ്ടതുണ്ട്. കൂടാതെ, സ്ഥാപനങ്ങളുടെ ഓഹരി മൂലധനം കുറഞ്ഞത് 20 ലക്ഷം കുവൈത്തി ദിനാർ ആയിരിക്കണം എന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.നിബന്ധനകൾ പാലിക്കുന്ന മണി എക്സ്ചേഞ്ചുകൾക്ക് മാത്രമേ പ്രവർത്തനം തുടരാൻ അനുവദിക്കൂ ,ഇ മാസം 31-നകം നിയമപരമായ നില ശരിയാക്കാൻ അധികാരികൾ മണി എക്സ്ചേഞ്ചുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home