വ്യോമാതിർത്തി ലംഘനത്തിൽ ഇറാനെതിരെ നടപടി; ഐസിഎഒയ്‌ക്ക് വീണ്ടും പരാതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തി ലംഘിക്കുകയും കുവൈത്ത് അന്താരാഷ-്‌ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ-്‌ത സംഭവത്തിൽ ഇറാനെതിരെ വീണ്ടും പരാതി നൽകി കുവൈത്ത്. അന്താരാഷട്ര വ്യോമയാന സംഘടനയായ ഐസിഎഒയ-്‌ക്ക് കുവൈത്ത് വ്യോമയാന ഡയറക-്‌ടറേറ്റ് ജനറൽ (ഡിജിസിഎ) രണ്ടാം തവണയും ഔദ്യോഗിക പ്രതിഷേധക്കത്ത് സമർപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും വ്യോമയാന സുരക്ഷയ-്‌ക്കുമെതിരായ ഗുരുതര വെല്ലുവിളിയായാണ് കുവൈത്ത് സംഭവത്തെ വിശേഷിപ്പിച്ചത്.
അന്താരാഷ്‌ട്ര വ്യോമയാന കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണിതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെയും സർവീസിന്റെ തുടർച്ചയെയും ഇത് നേരിട്ടുബാധിക്കുമെന്നും കുവൈത്ത് പ്രസ്‌താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്‌ച ഒന്നാം ടെർമിനലിലേക്ക് നടന്ന ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വ്യാപക നാശനഷ-്‌ടങ്ങളും റിപ്പോർട്ട് ചെയ-്‌തിരുന്നു. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതോടെ യാത്രക്കാരുടെയും വിമാന കമ്പനികളുടെയും പ്രവർത്തനങ്ങൾക്കും വലിയ തിരിച്ചടിയുണ്ടായി. ഫെബ്രുവരി 28ലെ ആദ്യ ആക്രമണത്തിന് പിന്നാലെ അറ്റകുറ്റപ്പണികളും സുരക്ഷാ നവീകരണങ്ങളും പൂർത്തിയാക്കി അറബ്, അന്താരാഷ-്‌ട്ര വിമാന കമ്പനികൾക്കായി ടെർമിനൽ ഒന്ന് വീണ്ടുംതുറന്ന് 48 മണിക്കൂറിനുള്ളിലാണ് പുതിയ ആക്രമണം ഉണ്ടായത്. ഐസിഎഒയ-്‌ക്ക് നൽകിയ കത്തിൽ വ്യോമയാന മേഖലയെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും രാജ്യത്തിന്റെ പരമാധികാരം, വ്യോമാതിർത്തി, സിവിൽ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി.










0 comments