കുവൈത്തിന്റെ സോവറിൻ വെൽത്ത് ഫണ്ട് ചരിത്രത്തിലെ പുതിയ നേട്ടത്തിൽ: ആസ്തികൾ 1 ട്രില്യൺ ഡോളർ കവിഞ്ഞു

കുവൈത്ത് സിറ്റി : കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെഐഎ) നിയന്ത്രിക്കുന്ന കുവൈത്തിന്റെ സോവറിൻ വെൽത്ത് ഫണ്ട് ചചരിത്രത്തിലെ പുതിയ നേട്ടത്തിൽ. ഈ ഫണ്ടിന്റെ ആസ്തികൾ ആദ്യമായാണ് 1 ട്രില്യൺ ഡോളർ (1 ലക്ഷം കോടി ഡോളർ) കവിഞ്ഞത്. സോവറിൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് കുവൈത്ത് ഫണ്ടിന്റെ ആസ്തികളുടെ മൊത്തം മൂല്യം 1.029 ട്രില്യൺ ഡോളറാണ്.
ഇതോടൊപ്പം കുവൈത്ത് ഫണ്ട് ആഗോള സോവറിൻ വെൽത്ത് ഫണ്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നു. മുൻ റിപ്പോർട്ടിൽ ഇത് 980 ബില്യൺ ഡോളറായിരുന്നു, നോർവീജിയൻ ഫണ്ട് 1.738 ട്രില്യൺ ഡോളർ ആസ്തികളുമായി ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായി തുടരുന്നു. നോർവേയെ തുടർന്ന് ചൈന ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ 1.32 ട്രില്യൺ ഡോളർ ആസ്തികളുമായി രണ്ടാം സ്ഥാനത്താണ്.ചൈനയുടെ സോവറിൻ വെൽത്ത് ഫണ്ട് 1.09 ട്രില്യൺ ഡോളർ ആസ്തികളുമായി മൂന്നാം സ്ഥാനവും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 1.057 ട്രില്യൺ ഡോളർ ആസ്തികളുമായി നാലാം സ്ഥാനത്തുമാണ്.
എണ്ണവിലകളിലെ വർധനവ്, ആഗോള നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം, വിപുലമായ സാമ്പത്തിക തന്ത്രങ്ങൾ എന്നിവയാണ് കുവൈത്ത് ഫണ്ടിന്റെ വളർച്ചക്ക് കാരണമായത്. ഇതോടെ കുവൈത്തിന്റെ സാമ്പത്തിക സ്വാധീനം ആഗോള തലത്തിൽ കൂടുതൽ ബലപ്പെട്ടു.
Tags
Related News

0 comments