കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിക്കാൻ സർക്കാർ ഉത്തരവായി. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ചട്ട പ്രകാരം, വകുപ്പുകളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസെൻസ് കാലാവധി മൂന്നു വര്ഷം വരെയാണ് അനുവദിച്ചു വന്നിരുന്നത്. പുതിയ നിയമ പ്രകാരം സ്വദേശികൾക്കും ജി സി സി പൗരന്മാർക്കും 15 വർഷത്തെക്കും ബിദൂനികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡിന്റെ കാലാവധി അടിസ്ഥാനമാക്കിയുമായിരിക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുക. എന്നാൽ, വിദേശികളിൽ, ചില പ്രത്യേക തസ്തികകളിൽ പെട്ടവർക്കായി അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകൾ, ലൈസൻസ് ഹോൾഡർ ഈ തസ്തികകളിൽ നിന്നും മാറിയാൽ ഡ്രൈവിങ് ലൈസന്‌സ്‌കൾ അസാധുവാക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, രാജ്യത്തെ താമസ രേഖ റദ്ദാക്കുന്നതോടെ ലൈസെൻസും അസാധുവാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
0 comments