ഇന്ത്യ പാകിസ്താൻ സംഘർഷം ആശങ്ക രേഖപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും ഇരു രാജ്യങ്ങളും പരസ്പര സംയമനം പാലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാനപരമായും നയതന്ത്രപരമായും തീര്‍ക്കേണ്ടതിന്റെ ആവശ്യം കുവൈത്ത് ഉന്നയിച്ചു. സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യയോടും പാകിസ്ഥാനോടും ഈ വിഷയം ഉചിതമായി കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് ഈ മേഖലയില്‍ ശാന്തിയും സ്ഥിരതയും നിലനിര്‍ത്തുന്നത് ഏറ്റവും പ്രധാനപ്പെട്ടത് ആണെന്നും അതിനായി ഇന്ത്യയും പാകിസ്ഥാനും ചർച്ചയുടെയും സഹകരണത്തിന്റെയും വഴി സ്വീകരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
0 comments