Deshabhimani

കെപിഎസ് സോക്കർ : എഫ്സി ലെജൻഡ്‌സ് ചാമ്പ്യന്മാർ

kps soccer
വെബ് ഡെസ്ക്

Published on Feb 06, 2025, 05:36 PM | 1 min read

ജിദ്ദ: കരുളായി പ്രവാസി സംഘം ജിദ്ദ നടത്തിയ ഫുട്‌ബോൾ ഫെസ്റ്റിൽ എഫ്സി ലെജൻഡ്‌സ് ചാമ്പ്യന്മാരായി. ജിദ്ദ അൽസാമിർ അജ് വാദ് ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റിൽ കരുളായിലെ നാല് ടീമുകൾ പങ്കെടുത്തു. എഫ് സി ലെജൻഡ്‌സ് , യുണൈറ്റഡ് എഫ് സി , സ്റ്റാലിയൻസ് എഫ് സി , കമ്മാൻഡേർസ് എഫ് സി എന്നീ ടീമുകൾ മാറ്റുരച്ച ആവേശം വിതറിയ ടൂർണമെന്റിൽ നിരവധി പേർ പങ്കെടുത്തു.


ഫൈനലിൽ എഫ് സി ലെജൻഡ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് യുണൈറ്റഡ് എഫ്‌സി യെ തോൽപ്പിച്ചു കപ്പു നേടി. എഫ്‌സി കമ്മാൻഡേർസ് ടൂർണ്ണമെന്റിൽ മൂന്നാം സ്ഥാനക്കാരായി. വിജയികൾക്കുള്ള ട്രോഫി കെ പി എസ്‌ രക്ഷാധികാരി അമീർ ചുള്ളിയനിൽ നിന്ന് ലെജൻഡ്‌സ് ക്യാപ്റ്റൻ സാബിൽ ഏറ്റു വാങ്ങി. റണ്ണേഴ്‌സ് ട്രോഫി എൻ കെ അബ്ബാസിൽ നിന്ന് യുണൈറ്റഡ് എഫ്‌സി ക്യാപ്റ്റൻ മുൻഫെർ ഏറ്റു വാങ്ങി. മികച്ച ഗോൾ കീപ്പർക്കുള്ള ട്രോഫി ലെജൻഡ്‌സ് കീപ്പർ മോയിന്കുട്ടി മുണ്ടോടൻ ട്രഷറർ റഫീഖിൽ നിന്നും, ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി അനു അജ്‌മൽ വി പി ഷൗക്കത്തിൽ നിന്നും ഏറ്റു വാങ്ങി. വിന്നേഴ്സ് ടീമംഗങ്ങൾക്ക് നാസർ കരുളായിയും റണ്ണേഴ്‌സ് ടീമംഗങ്ങൾക്ക് മുർഷിദും മെഡലുകൾ സമ്മാനിച്ചു. ഭക്ഷണ വിതരണത്തിന് റഫീഖ്, സഫറലി, മുർഷിദ്, റിയാസ് മദനി, അബ്ബാസ്, റിയാസ് കെ കെ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റ് വിജയത്തിന് കെ പി എസ്‌ ഭാരവാഹികളായ റഫീഖ് കരുളായി, മോയിൻകുട്ടി മുണ്ടോടൻ, മുർഷിദ് പുള്ളിയിൽ, കൺവീനർ അജീഷ്, ചെയർമാൻ മുൻഫർ എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

0 comments
Sort by

Home