കേരള അസോസിയേഷൻ അബ്ബാസിയ മേഖല സമ്മേളനം

സലിൽ മുഹമ്മദ്, സ്റ്റീഫൻ അടൂർ
കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈത്തിന്റെ മേഖല സമ്മേളനം അബ്ബാസിയയിൽ നടന്നു. കുവൈത്ത് ജനറൽ കോ ഓർഡിനേറ്റർ ശ്രീംലാൽ മുരളി ഉദ്ഘാടനംചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജിജു ചാക്കോ അധ്യക്ഷനായി. സ്റ്റീഫൻ അടൂർ രക്തസാക്ഷി പ്രമേയവും സലിൽ മുഹമ്മദ് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് ബിവിൻ തോമസ്, ട്രഷറർ കെ ജി അനിൽ, വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, ഷാജി രഘുവരൻ, ബേബി ഔസെഫ്, ഫഹാഹീൽ മേഖല കൺവീനർ പ്രഫിൻ ദാസ് എന്നിവർ സംസാരിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സ്റ്റെല്ലസ് ജോസഫ് സ്വാഗതവും തോമസ് ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സലിൽ മുഹമ്മദ് (കൺവീനർ), സ്റ്റീഫൻ അടൂർ (ജോയിന്റ് കൺവീനർ).










0 comments