കേളി കുടുംബ സഹായ ഫണ്ട് കൈമാറി

കണ്ണൂർ : കേളി കലാസാംസ്‌കാരിക വേദി അൽ ഖർജ് ഏരിയ ഹോത്ത യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ മരണപ്പെട്ട ജനാർദ്ദനൻ കുടുംബ സഹായ ഫണ്ട് അഴീക്കോട് എംഎൽഎ കെ വി സുമേഷ് കൈമാറി. ജനാർദ്ദനന്റെ വസതിയിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമൻ അധ്യക്ഷനായി.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ, കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി അശോകൻ, മയ്യിൽ ഏരിയ കമ്മിറ്റി അംഗം ബിജു, കേളി മുൻകാല പ്രവർത്തകരായ സുധാകരൻ കല്യാശ്ശേരി, രാജൻ പള്ളിത്തടം, ജയരാജൻ അറത്തിൽ, രാജീവൻ കോറോത്ത്, ബിജു പട്ടേരി, പുരുഷോത്തമൻ അസ്സിസിയ, സുകേഷ് എന്നിവരെ കൂടാതെ നിലവിലെ അംഗങ്ങളായ രാമകൃഷ്ണൻ കൂനൂൽ, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂർ, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 33 വർഷമായി ഹോത്ത പ്രദേശത്ത് ഡ്രൈവർ ആയി ജോലിചെയ്തു വരികയായിരുന്ന ജനാർദ്ദനൻ കഴിഞ്ഞ ഡിസംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അഞ്ചു മാസക്കാലം അൽ ഖർജിലും റിയാദിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. പാലത്ത് വീട്ടിൽ രാമൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രസീത, മക്കൾ പൂജ, അഭിഷേക്.
0 comments