ad
Deshabhimani

കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി

keli
വെബ് ഡെസ്ക്

Published on Jun 09, 2026, 05:06 PM | 1 min read

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി. തിരൂർ നിറമരുത്തൂരിലെ അലി അക്ബറിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, അലി അക്ബറിന്റെ മകൻ റിഷാന് ഫണ്ട് കൈമാറി.


33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.


കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.


ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഐ എം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home