കേളി തദ്ദേശ തിരഞ്ഞെടുപ്പ് കൺവെൻഷൻ
റിയാദ് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി റിയാദിൽ കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ അധ്യക്ഷനായി. കൺവെൻഷൻ രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഒട്ടനവധി പദ്ധതികളിലൂടെ പ്രവാസികളെ ചേർത്ത് പിടിച്ചാണ് ഇടത് സർക്കാർ മുന്നോട്ട് പോയതെന്ന് കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു. ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ കായംകുളം, ഐഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കുറുമാത്തൂർ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.








0 comments