"സിനിമാ വർത്തമാനം" സെമിനാർ സംഘടിപ്പിച്ച് കേളി ജരീർ യൂണിറ്റ്

റിയാദ്: കേളി കലാ സാംസ്കാരികവേദി മലാസ് ഏരിയ- ജരീർ യൂണിറ്റിന്റെ നാലാം സമ്മേളനത്തിന് മുന്നോടിയായി ചെറീസ് റസ്റ്റോറന്റിൽ വെച്ച് "സിനിമാ വർത്തമാനം"എന്ന വിഷയത്തിൽ സെമിനാർ നടന്നു. യൂണിറ്റ് ട്രഷർ രാഗേഷ് സ്വാഗതം പറഞ്ഞു. എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ ഗുരുവായൂർ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഫൈസൽ കൊണ്ടോട്ടി, കേളി രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി അംഗം സീന സെബിൻ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ടുചാലി, പ്രസിഡൻ്റ് മുകുന്ദൻ, തുടങ്ങിയവർ സംസാരിച്ചു. ലഹരിവിരുദ്ധ അവാർഡ് വിന്നിംഗ് ഷോർട്ട് ഫിലിം തളിരിന്റെ പ്രദർശനവും സംവിധായകനുമായുള്ള ഓൺലൈൻ സംവാദവും നടന്നു.
യൂണിറ്റ് സെക്രട്ടറി സുജിത്ത് സെമിനാർ നിയന്ത്രിച്ചു. രതീഷ് നന്ദി പറഞ്ഞു.
0 comments