കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർ നാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളമടങ്ങുന്ന ആയിരത്തിലധികം ആളുകൾ പങ്കാളികളായി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ പോരേടം, സുഭാഷ്, എന്നിവർ സന്നിഹിതരായിരുന്നു.
സംഘാടക സമിതി കൺവീനർ സജാദ്, ചെയർ മാൻ അജിത് പ്രസാദ്, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ്, അനീസ്, ജാഫർ, ഷമീർ ബാബു, ഷംസുദ്ധീൻ, മനോഹരൻ, മനോജ് മാത്യു,ലാലു, പ്രബീഷ്, അലികുട്ടി, റിഷാദ്, തൗഫീർ,ഷാഫി,റാഷിഖ്, മനോജ് അൽഫനാർ, ജ്യോതി, മായ എന്നിവർ നേതൃത്വം നൽകി.
0 comments