Deshabhimani

​ഗ്യാസ് പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; ഒമാനിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

OMAN building collapse accident
വെബ് ഡെസ്ക്

Published on May 17, 2025, 03:25 PM | 1 min read

മസ്‌കത്ത്‌ : ബൗഷറിൽ കെട്ടിടം തകർന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു. റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് റസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ മുകളിൽ താമസിക്കുകയായിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ വി പങ്കജാക്ഷൻ, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്.


സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്ന് നിലം പതിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റസ്റ്റോറന്റിൽ ഉണ്ടായ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.


​ഗ്യാസ് പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; ഒമാനിൽ കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

പങ്കജാക്ഷൻ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. സജിത മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സംഭവമുണ്ടായ ഉടൻ തന്നെ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള ആംബുലൻസ് സംഘങ്ങളും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരുടെയും മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Home