Deshabhimani

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം: മന്ത്രി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും

indian media abudhabi
വെബ് ഡെസ്ക്

Published on Jan 10, 2025, 07:46 PM | 1 min read

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി 'ലെ റോയല്‍ മെറീഡിയന്‍' ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബി ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും, ബിസിനസ് പ്രമുഖരും, സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.


ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, ഐഎംഎ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി ഇടിക്കുള, പി.എം അബ്ദുറഹ്മാന്‍, എന്‍.എ.എം ജാഫര്‍, വിഷ്ണു നാട്ടായിക്കൽ, ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരി 16 ഞായറാഴ്ച അബുദാബി 'ലെ റോയല്‍ മെറീഡിയന്‍' ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി നടക്കുക.



deshabhimani section

Related News

0 comments
Sort by

Home