സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനം വെള്ളിയാഴ്ച

സലാല: ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് ജൂൺ 20ന് സലാലയില്‍ നടക്കും. കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, വിസ, അറ്റസ്‌റ്റേഷന്‍, പവർ ഓഫ് അറ്റോണി തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ എജൻ്റ് ഡോ കെ സനാതനൻ അറിയിച്ചു. ദാരീസ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിൽ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ്.
സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം.
അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല നമ്പര്‍ 91491027, 23235600 എന്നിവയില്‍ ബന്ധപ്പെടാം.
0 comments