പൊന്നാനി കൾചാറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ സംഗമം നടത്തി

സലാല : പൊന്നാനി താലൂക്കിലെ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാ വിഭാഗങ്ങളും ചേർന്ന് സമുദായിക ഐക്യവും സഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട്, പൊന്നാനി കൾചാറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലിയു എഫ്) സലാലയിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആർട്ട് ഓഫ് സ്‌പൈസസ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ സലാലയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ എംബസി കൗൺസിലർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ദിഖ്, നാസർ പേരുങ്ങത്തൂർ, ഡോ നിസ്തർ, ഷെബീർ കാലടി, സിജോയ് പേരാവൂർ, കെ എ റഹീം, ലിജോ ലാസർ, ശ്രീജിത്ത് നായർ, രമേശ്, ഷജീബ് ജലാൽ, ഡോ പ്രശാന്ത്, റസൽ മുഹമ്മദ്, ആഷിക്ക്, അബ്ദുൽ അസീസ്, രാംദാസ് തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്ക് കെ കബീർ, മുഹമ്മദ് റാസ്, ഫിറോസ്, ഡോ ഷെമീർ, ഇബ്രാഹിംകുട്ടി, സ്നേഹ, റിൻസില, മുസ്തഫ, ഷിഹാബ്, നിഷാദ്, ജൈസൽ, മണികണ്ഠൻ, അരുൺ കുമാർ, അകിൽ, വിവേക്, നസീർ, നെകിവി, റനീഷ്, സലീല, മുനീറ, ഷൈമ,ആയിഷ, അനു, ധനുഷ, ഖലീൽ, അൻവർ, സവാദ്, സജീർ, ഹുസൈൻ, ബെബി സുഷന്ത്, ഇർഫാൻ, ഷിംന ഗഫൂർ, ബദർ സമാ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
0 comments