സലാല കെഎംസിസി ഇഫ്താർ സംഗമം നടത്തി

സലാല: വർഷംതോറും നടത്തിവരുന്ന സലാല കെഎംസിസി ഇഫ്താർ സംഗമം മൂവായിരത്തിധികം പേർ പങ്കെടുത്തു. ദോഫാർ ക്ലബ്ബിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ തുറകളിലുള്ള ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരൽ ആയിരുന്നു ഇഫ്താർ സംഗമമെന്നു പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പറഞ്ഞു. ഇത്തരം ഒത്തുചേരലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണന്ന് ഇഫ്താർ കമ്മിറ്റി ചെയർമാൻ റഷീദ് കൽപ്പറ്റയും കൺവീനർ ഷൗക്കത്ത് പുറമണ്ണൂരും പറഞ്ഞു. വിദേശി പ്രമുഖരോടൊപ്പം സ്വദേശി പ്രമുഖരും കെ എം സി സിയുടെ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വർഷംതോറും ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് കെ എം സി സി വൈസ് പ്രസിഡണ്ട് സലാം ഹാജി പറഞ്ഞു. സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി നേതാക്കളുടെയും വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം നിസാർ മുട്ടുങ്ങൽ, ഷൗക്കത്ത് വയനാട് എന്നിവർ നേതൃത്വം നൽകി.
അതോടൊപ്പം തന്നെ കെ എം സി സി വനിതാ വിങ്ങിന്റെ ഇഫ്താർ സംഗമം പബ്ലിക് പാർക്കിൽ വച്ച് നടന്നു. റൗള ഹാരിസ്, ശസ്‌ന നിസാർ, സഫിയ മനാഫ് എന്നിവർ വനിത വിംഗ് ഇഫ്താർ സംഗമത്തിന് നേത്രത്വം നൽകി.
0 comments