പൊതുമാപ്പ് വിജയകരമായി മാറി: ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി

ദുബായ്: പൊതുമാപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ നിയമപരവമായ ഉത്തരവാദിത്തം നിറവേറ്റിയതായി ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി. ഇതിലൂടെ നിരവധി ആളുകൾക്ക് തങ്ങളുടെ ജീവിതം രൂപപ്പെടുത്തുവാനുള്ള അവസരം ലഭിച്ചെന്നും അത് വഴി സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വലിയ കാരണമാകുന്നുവെന്നും ലഫ്. ജനറൽ പറഞ്ഞു. 2024 സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലയളവിൽ സേവനം ചെയ്ത എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മേഖലയിലുള്ളവരുടെ പരസ്പര സഹകരണത്തോടെ റെസിഡൻസി നിയമലംഘകർക്ക് ആവശ്യമായ പിന്തുണ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. മാനവികതയുടെയും നിയമബോധവുമുള്ള സമീപനമാണ് പൊതുമാപ്പിനെ വിജയത്തിലേക്ക് നയിച്ചതെന്നും സമാനമായ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 390 എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Related News

0 comments