മാസ് വർത്തമാനം: ഫെമിനിസ്റ്റ് മാനിഫെസ്റ്റോ കലാകാരന്മാരെ ആദരിച്ചു

ഷാർജ: സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാസ് സംഘടിപ്പിക്കുന്ന പ്രതിമാസ ചർച്ചാ വേദിയായ വർത്തമാനത്തിൽ ഭരത് മുരളി നാടകോത്സവത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകപ്രവർത്തകരെ ആദരിച്ചു. ഭരത് മുരളി നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകമടക്കം ആറ് അവാർഡുകൾ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ കരസ്ഥമാക്കിയിരുന്നു. മാസ് കല-സാഹിത്യ-വനിതാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫെറൻസ് ഹാളിലായിരുന്നു വർത്തമാനം പരിപാടി സംഘടിപ്പിച്ചു.
കലാ വിഭാഗം കോഡിനേറ്റർ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വിഭാഗം കോഡിനേറ്റർ ജിതേഷ് അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മാസ് പ്രസിഡൻറ് അജിത രാജേന്ദ്രൻ, സെക്രട്ടറി ബിനു കോറം എന്നിവർ സംസാരിച്ചു. അനിൽ അമ്പാട്ട് ചടങ്ങിൽ മോഡറേറ്ററായി. സംവിധായകൻ അഭിമന്യു വിനയകുമാർ, നിസാർ ഇബ്രാഹിം എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഷൈൻ റെജി നന്ദി പറഞ്ഞു. അഭിമന്യു വിനയകുമാർ, മാസ് ജനറൽ സെക്രട്ടറി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഭരത് മുരളി നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകമായി ഫെമിനിസ്റ്റ് മാനിഫെസ്റ്റോയും, മികച്ച രണ്ടാമത്തെ സംവിധായകനായി അഭിമന്യു വിനയകുമാറിനേയും, മികച്ച ദീപവിതാനത്തിന് ജോസ് കോശിയെയും, മികച്ച രണ്ടാമത്തെ നടിയായി മിനി അൽഫോൻസയെയും, മികച്ച രണ്ടാമത്തെ ബാലതാരമായി അമേയയേയും, മികച്ച ചമയത്തിന് ക്ലിന്റ് പവിത്രനെയും തിരഞ്ഞെടുത്തിരുന്നു.
Related News

0 comments