ദുബായ് പൊലീസ് നമ്പർ 1

ദുബായ്: ലോകത്തെ ശക്തമായ പൊലീസ് വിഭാഗമായി ദുബായ് പൊലീസ്. ബ്രാൻഡ് ഫിനാൻസിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ബ്രാൻഡ് വാല്യു ഇൻഡക്സിലാണ് നേട്ടം. 10 രാജ്യത്തെ 8000ൽ അധികം പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 10ൽ 9.2 സ്‌കോർ ദുബായ് പൊലീസിന് ലഭിച്ചു. സുരക്ഷ, സുരക്ഷാ ഉറപ്പ്- 67 ശതമാനം, അംഗീകാരം, ഫലപ്രദമായ ജോലി പ്രകടനം- 64 ശതമാനം, പ്രതിബദ്ധത, സത്യസന്ധത- 60 ശതമാനം എന്നിങ്ങനെയാണ് പ്രധാന നേട്ടം.
0 comments