Deshabhimani

ദുബായ് ഹെൽത്ത് ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

dubai health
വെബ് ഡെസ്ക്

Published on Jan 23, 2025, 04:07 PM | 1 min read

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ (എംബിആർയു) ഇന്റേൺഷിപ്പ്, റെസിഡൻസി, ഫെലോഷിപ്പ് പരിശീലനം എന്നിവയുൾപ്പെടെയുള്ള ബിരുദ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അറിയിച്ചു.


ഉയർന്ന വൈദഗ്ധ്യമുള്ള സ്പെഷ്യലിസ്റ്റുകളെ വികസിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ആദ്യമായി പീഡിയാട്രിക് നെഫ്രോളജി, വാസ്കുലർ ന്യൂറോളജി എന്നിവയിൽ ഫെലോഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കും. നിലവിൽ, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, അറബ് ബോർഡ് ഓഫ് ഹെൽത്ത് സ്പെഷ്യാലിറ്റീസ് എന്നിവയുടെ അംഗീകാരമുള്ള 20 റെസിഡൻസികൾ, 17 ഫെലോഷിപ്പുകൾ, രണ്ട് ഇന്റേൺഷിപ്പുകൾ എന്നിവയുൾപ്പെടെ 39 ബിരുദ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളാണ് എംബിആർയു നൽകുന്നത്.


യുഎഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.mbru.ac.ae/graduate-medical-education എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. റസിഡൻസി പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ അവസാന തിയതി മാർച്ച് 27 ആണ്. ഇന്റേൺഷിപ്പ്, ഫെലോഷിപ്പ് പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ മെയ് 15 വരെ സ്വീകരിക്കും.



deshabhimani section

Related News

0 comments
Sort by

Home