സൈബർ സുരക്ഷയെക്കുറിച്ചുള്ള ആഗോള സമ്മേളനം ഫെബ്രുവരി 4 ന് ദോഹയിൽ

cyber security sammelanam
വെബ് ഡെസ്ക്

Published on Jan 28, 2025, 06:16 PM | 1 min read

ദോഹ: സൈബർ സുരക്ഷയുടെ ആഗോള സമ്മേളനത്തിന് ദോഹ വേദിയാകും. ഫെബ്രുവരി 4 ന് ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടലിൽ നടക്കാനിരിക്കുന്ന സൈസെക് ഖത്തർ 2025 13-ാമത് ഗ്ലോബൽ എഡിഷൻ. ഉയർന്നുവരുന്ന സൈബർ ഭീഷണികൾക്കെതിരെ ഖത്തറിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന സൈബർ സുരക്ഷാ പരിപാടികൂടിയാകും ആഗോള സമ്മേളനം.


2025 മുതൽ 2029 വരെ ഖത്തറിലെ സൈബർ സുരക്ഷാ വിപണി 8.17 ശതമാനം വളർച്ച കൈവരിക്കുമെന്നും 2029 ഓടെ 195.80 മില്യൺ യുഎസ് ഡോളറിന്റെ വിപണി മൂല്യത്തിലെത്തുമെന്നും ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


വിസിറ്റ് ഖത്തറിലെ ഡിജിറ്റൽ എക്‌സ്പീരിയൻസസ് & പ്രോഡക്‌ട്‌സ് ഡയറക്ടർ ബാർബറ സിമ്മർ; അറബ് അസോസിയേഷൻ ഫോർ സൈബർ സുരക്ഷയുടെ സ്ഥാപക പ്രസിഡന്റും ഖത്തർ വിമൻ ഇൻ സൈബർ സുരക്ഷയുടെ സ്ഥാപകയുമായ ഡോ. നൂറ ഫെതൈസ്; QNB-യിലെ ഐടി പ്രോജക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് അർച്ചന ഷെട്ടി; ഊരീദു ഖത്തറിലെ കോർപ്പറേറ്റ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡയറക്ടർ സാറാ അബ്ദുൾറഹ്മാൻ എ എച്ച് അൽ മൗലവി എന്നിവരെ ആദരിക്കും. ജോൺ മങ്കാരിയോസ് (വൈസ് പ്രസിഡന്റ് ഇൻഫർമേഷൻ ടെക്നോളജി, ക്യുഇൻവെസ്റ്റ്), അമർ മെറ്റ്വാലി (ഡിആർഡി ഓഫ് ക്ലിനിക്കൽ സിമുലേഷൻ & ഇന്നൊവേഷൻ, ഇറ്റ്കാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നൊവേഷൻ സെന്റർ), മാഗ്ഡി മൻസൂർ (ജിഎം ഐടി, ദോഹ കേബിൾസ്), ഉഗുർ സനൽ ഇനൽ (ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ, ക്യുടെർമിനൽസ്), ബിലാൽ റാവു (ഐടി ആൻഡ് ഒടി സൈബർ സെക്യൂരിറ്റി മേധാവി, ആർകെഎച്ച് ഖിതാരത്ത്), ഫർഹാൻ ചൗധരി (വൈപി സൈബർ സെക്യൂരിറ്റി, ഗവേണൻസ്, റിസ്ക് ആൻഡ് കംപ്ലയൻസ് & എയർക്രാഫ്റ്റ് സൈബർ സെക്യൂരിറ്റി, ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്), റാഷിദ് അൽ-ഒബൈദ്‌ലി (ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവി, മീഡിയ ബ്രോഡ്‌കാസ്റ്റ് കമ്പനി) എന്നിവർ വിവിധ സെഷനുകളിലായി പ്രഭാഷണങ്ങൾ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home