സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ: മുന്നറിയിപ്പ് നൽകി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

cyber crime
വെബ് ഡെസ്ക്

Published on Aug 26, 2025, 07:03 PM | 1 min read

ദുബായ് : സുരക്ഷിതമല്ലാത്ത സൗജന്യ പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതരമായ ഭീഷണികളെക്കുറിച്ച് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇത്തരം നെറ്റ്‌വർക്കുകൾ വഴി മാത്രം വർഷാരംഭം മുതൽ 12,000-ത്തിലധികം സുരക്ഷാ ലംഘനങ്ങൾ ഉണ്ടായതായി കൗൺസിൽ വെളിപ്പെടുത്തി. യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം സൈബർ ആക്രമണങ്ങളിൽ ഏകദേശം 35 ശതമാനവും ഹാക്കർമാർ പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ, വ്യക്തിഗത ഡാറ്റകൾ എന്നിവ മോഷ്ടിച്ചതാണെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.


പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ സെൻസിറ്റീവ് ഇടപാടുകൾ ഒഴിവാക്കണം, വിശ്വസനീയമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെ പൊതുജനങ്ങൾക്കായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വേഗതയും സൗജന്യമായ സൗകര്യവും കണക്കിലെടുക്കുമ്പോൾ ഈ നെറ്റ്‌വർക്കുകൾ ഉപഭോക്താക്കൾക്ക് ആകർഷകമായെങ്കിലും, വേണ്ടത്ര സുരക്ഷിതമല്ലാത്തതിനാൽ തട്ടിപ്പിനും ഹാക്കിംഗ് പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുന്നതായി യുഎഇ സൈബർ സുരക്ഷാ കൗൺസിലിലെ മേധാവി ഡോ. മുഹമ്മദ് അൽ കുവൈറ്റി വ്യക്തമാക്കി.


പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് മുൻകരുതലുകൾ


ഉപയോക്താവിന്റെ കണക്ഷൻ എൻക്രിപ്റ്റ് ചെയ്യുന്ന വിശ്വസനീയമായ വി പി എൻ ആപ്ലിക്കേഷൻ ഉപയോഗിക്കുക.


സംശയാസ്പദമായ വെബ്‌സൈറ്റുകൾ തടയാൻ "സേഫ് ബ്രൗസിംഗ്" സവിശേഷത സജീവമാക്കുക.


ഓപ്പൺ വൈ-ഫൈ ഉപയോഗിക്കുമ്പോൾ ബാങ്കിംഗ് അക്കൗണ്ടുകൾ, വ്യക്തിഗത ഇമെയിൽ തുടങ്ങിയ സെൻസിറ്റീവ് സേവനങ്ങളിൽ പ്രവേശനം ഒഴിവാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home