ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനം ആഘോഷിച്ചു

ദുബായ് : ഓഡിറ്റ്, ടാക്സ്, കൺസൾട്ടിംഗ് സ്ഥാപനമായ എച്ച്‌എൽബി എച്ച്‌എഎംടി(HLB HAMT)ചാർട്ടേഡ് അക്കൗണ്ടന്റ്സ് ദിനം ആഘോഷിച്ചു. നൂതന സാമ്പത്തിക സാഹചര്യത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുകൾ വഹിക്കുന്ന പ്രധാന പങ്ക് എന്നതായിരുന്നു പരിപാടിയുടെ മുഖ്യ സന്ദേശം.
ഐസിഎഐ ദുബായ് ചാപ്റ്ററിന്റെ ചെയർമാൻ ജയപ്രകാശ് അതിഥിയായി. പരിപാടിയുടെ ഭാഗമായി ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു. മാനേജിംഗ് പാർട്ണർ ജോൺ വർഗീസ്, പാർട്ണർ & സിഇഒ വിജയ് ആനന്ദ്, സീനിയർ പാർട്ണർ ജയ്കൃഷ്ണൻ, സീനിയർ പാർട്ണർ സുശേഷ് കൃഷ്ണ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
0 comments