ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, ഇന്ത്യൻ എംബസിയുമായും ബോഷറിലെ ബ്ലഡ് ബാങ്കുമായും സഹകരിച്ച് ലോക രക്തദാന ദിനത്തിൽ ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ബ്ലഡ്ബാങ്കിൻ്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മോഹ്സിൻ അൽ ഷർയാനി, ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിൻ്റ് കൾച്ചറൽ സെക്രട്ടറിരെഷ്മ ഡിക്കോസ്റ്റ എന്നിവർ പങ്കെടുത്തു. സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ ക്യാമ്പിന് നേതൃത്വം നൽകി.
0 comments