"ജല" ജിസാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിസാൻ: കലാ സാംസ്‌കാരിക കൂട്ടായ്‌മയായ ജിസാൻ ആർട്ട് അസോസിയേഷൻ (ജല) ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ "രക്തദാനം ജീവദാനം" എന്ന സന്ദേശവുമായി ജിസാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാൻ ജനറൽ ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് 'ജല' കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷനായി. 'ജല' മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ, ഏരിയ സെക്രട്ടറിമാരായ നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, ഏരിയ പ്രസിഡന്റ് സലിം മൈസൂർ, കേന്ദ്ര കമ്മറ്റി അംഗം ജബ്ബാർ പാലക്കാട് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറിമാരായ അനീഷ് നായർ സ്വാഗതവും സണ്ണി ഓതറ നന്ദിയും പറഞ്ഞു.
'ജല' ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷാദ് അമ്പയകുന്നുമ്മേൽ, സിയാദ് പുതുപ്പറമ്പിൽ, ഹക്കീം വണ്ടൂർ, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി, സഹൽ എ കെ പി, ഗഫൂർ പൊന്നാനി, ജമാൽ കടലുണ്ടി, അഷ്‌റഫ് മണ്ണാർക്കാട് യൂണിറ്റ് ഭാരവാഹികളായ ബിനു ബാബു, ഷെൽജിൻ, പ്രിൻസ് കല്ലുംമൂട്ടിൽ, കോശി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 'ജല'യുടെ യൂണിറ്റുകളിൽ നിന്നായി നിരവധി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി. രക്തദാന ക്യാമ്പ് സംഘടിപ്പിച്ച "ജല" ഭാരവാഹികളെയും പ്രവർത്തകരെയും ജിസാൻ ജനറൽ ആശുപത്രി ലബോറട്ടറി ഡയറക്ടർ അലി അൽബാദി അഭിനന്ദിച്ചു.
0 comments