നവ്യാനുഭവമായി ബാലവേദി കുവൈത്ത് എഐ ഫ്യൂച്ചർ ഫെസ്റ്റ്

കുവൈത്ത് സിറ്റി : ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ മലയാളി കുട്ടികൾക്കായ് സംഘടിപ്പിച്ച എഐ ഫ്യൂച്ചർ ഫെസ്റ്റ്, എഐ സ്റ്റോറി ടെല്ലിങ് & കരിയർ ഗൈഡൻസിന് സമാപനം. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
വ്യാഴാഴ്ച വൈകിട്ട് മംഗഫ് കല സെന്ററിൽ ബാലവേദി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അമുഖ സെഷൻ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ് സെഷനു നേതൃത്വം നൽകി. ചടങ്ങിന് രക്ഷധികാരി സമിതി കൺവീനർ രജീഷ് സി സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പങ്കെടുത്തു. ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു.
വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന പ്രാക്ടിക്കൽ വർക്ക്‌ഷോപ്പ് സ്കൂൾ പ്രിൻസിപ്പാൾ കെ ഗംഗാദർ ഷിർസത് ഉദ്ഘാടനം നിർവഹിച്ചു. 25ൽ അധികം ടീമുകൾ രജിസ്റ്റർ ചെയ്ത ഫെസ്റ്റ് പത്ത് മണിയോടെ ആരംഭിച്ചു. എഐ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേഷ് കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സെടുത്തു. ക്ലാസിന്റെ ഭാഗമായി കുട്ടികൾ എഐ വീഡിയോകൾ നിർമിച്ചു.
വൈകിട്ട് നടന്ന സമാപന ചടങ്ങിന് ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതം പറഞ്ഞു. ബാലവേദി 25 വർഷത്തെ ലോഗോ പ്രകാശനം ലോക കേരള സഭ അംഗം ആർ നാഗനാഥൻ ചടങ്ങിൽ വെച്ച് നിർവഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്, രക്ഷാധികാരി കോർഡിനേറ്റർ ശങ്കർ റാം, ലോക കേരള സഭാഗം ആർ നാഗനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരുൺ രമേശിനുള്ള മൊമെന്റോ ബാലവേദി പ്രസിഡന്റ് ബാലവേദി ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നൽകി. എഐ ഫ്യൂച്ചർ ഫെസ്റ്റ് ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.
0 comments