കൈരളി സലാല തുംറൈത്ത് യൂണിറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

സലാല: കൈരളി സലാല തുംറൈത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി താണുപിള്ള ട്രസ്റ്റ് ആൻഡ് അസോസിയേറ്റുമായി സഹകരിച്ച് നൂർ അൽ ഷിഫാ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് യൂണിറ്റ് പ്രസിഡന്റ് സിബുഖാൻ അധ്യക്ഷനായ ചടങ്ങ് കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിന് ആശംസകൾ അർപ്പിച്ച്കൊണ്ട് കിഷോർ രഞ്ജിത്ത്, ബിനു പിള്ള, ടിസാ പ്രസിഡന്റ് ഷജീർഖാൻ, തുംറൈത്ത് ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ അബ്‌ദുൾ സലാം, കെ എം സി സി സെക്രട്ടറി അബ്ബാസ്, ഐ സി എഫ് സെക്രട്ടറി ഷാനവാസ്, കൈരളി സലാല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. സ്പോൺസർമാരുടെ പ്രതിനിധികളും തുംറൈത്ത് ബാഡ്മിൻ്റൺ ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ ഇല്യാസ് ആൻ്റ് ബെന്നി ടീം ഒന്നാം സ്ഥാനവും, ബൈജു ആൻ്റ് വിനോദ് രണ്ടാം സ്ഥാനവും, ഫാറൂഖ് ആൻ്റ് ഫാസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എക്സിക്യൂട്ടീവ് അംഗങ്ങളും, സ്പോൺസർമാരും ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും, മെഡലുകളും കൈമാറി. ബൈജു, വിനുപിള്ള, പ്രശാന്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജി സ്വാഗതവും, സണ്ണി നന്ദിയും പറഞ്ഞു.
Related News

0 comments