വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കേരളത്തിൽ രൂപീകരിച്ച കുവൈത്ത് കലാട്രസ്റ്റ് എസ്എസ്എൽസി വിജയികൾക്ക് നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിലബസിൽ പഠിച്ച് 2025ൽ എസ്എസ്എൽ സി വിജയിച്ചവരാകണം അപേക്ഷകർ. സാമ്പത്തിക പിന്നോക്കാവസ്ഥയും പരീക്ഷയിലെ മാർക്കും പരിഗണിച്ച് ഒരു ജില്ലയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വീതം 28 പേർക്ക് 7500 രൂപ വച്ചാണ് എൻഡോവ്മെന്റ്.
വിലാസവും ഫോൺ നമ്പറും പഠിച്ച വിദ്യാലയത്തിന്റെ പേര് സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പും വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും സംസ്ഥാന സിലബസ് പഠിച്ചതെന്ന് തെളിയിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പെടെ താഴെപ്പറയുന്ന ഏതെങ്കിലും വിലാസത്തിലോ [email protected], [email protected] ഇമെയിലിലോ ജൂൺ 30ന് മുമ്പ് ലഭിക്കുന്ന വിധം അയക്കണം.
വിലാസം:
1. എ കെ ബാലൻ, ചെയർമാൻ, കുവൈത്ത് കല ട്രസ്റ്റ്, എ കെ ജി സെന്റർ, തിരുവനന്തപുരം.
2. സുദർശനൻ കളത്തിൽ, സെക്രട്ടറി, കുവൈത്ത് കല ട്രസ്റ്റ്, അന്ധകാരനഴി പി ഒ, ചേർത്തല - 688531, ഫോൺ: 9446681286, 8078814775.
0 comments