കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം: 5 മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗയി മേഖലയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
മൂന്ന് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ചിലർ മുകളിലത്തെ നിലകളിൽ നിന്ന് ചാടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരു അപ്പാർട്ട്മെന്റിൽ നിന്നും തീ ഉയർന്ന് അതിവേഗം സമീപത്തെ യൂണിറ്റിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബന്ധപ്പെട്ട അധികാരികൾ സംഭവസ്ഥലത്ത് അന്വേഷണം നടത്തും.
0 comments