തൃശൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി/ മസ്കത്ത്: തൃശൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു. തലക്കോട്ടുകര കേച്ചേരി സ്വദേശി മമ്രസായില്ല ത്ത് വീട്ടിൽ സിദ്ദിഖ് (59) ആണ് ഹൃദയാഘാതംമൂലം താമസ സ്ഥലത്ത് അന്തരിച്ചത്. അസുഖ ബാധയെത്തുടർന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് അന്ത്യം.
മൂന്ന് പതിറ്റാണ്ടോളം ഒമാനിൽ പ്രവാസജീവിതം നയിച്ച സിദ്ദിഖ് കഴിഞ്ഞ ഒരുവർഷമായി കുവൈത്തിൽ ജോലിചെയ്തു വരികയായിരുന്നു. കുവൈത്തിൽ ഭക്ഷ്യ സംസ്കരണ കമ്പനിയിലായിരുന്നു ജോലി. കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ഹവല്ലി എ യുണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നേരത്തേ ഒമാനിലെ നിസ്‌വയിൽ സാമൂഹ്യ, കലാ സാംസ്‌കാരിക പ്രവർത്തനങ്ങ ളിൽ നിറസാന്നിധ്യമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട്
പരിഹാരം കാണുന്നതിലും അവർക്ക് സഹായമെത്തിക്കുന്നതിലും കർമനിരതനായിരുന്നു. നിസ്‌വയിലെ മല യാളം മിഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു. ഭാര്യ: ഫൗസിയ, മക്കൾ: സഫ്‌ദർ സിദ്ദിഖ് (യു കെ), സിനാൻ സിദ്ദിഖ്.
Related News

0 comments