ഹാന്‍ഡ്ബോളില്‍ റഷ്യക്ക് ആദ്യസ്വര്‍ണം

Monday Aug 22, 2016
വനിതാ ഹാന്‍ഡ്ബോള്‍ മത്സരത്തിനിടെ റഷ്യയുടെ അന്ന വ്യക്കറേവ


റിയോ > വനിതാ ഹാന്‍ഡ്ബോളില്‍ റഷ്യക്ക് ചരിത്രസ്വര്‍ണം. ഫൈനലില്‍ ഫ്രാന്‍സിനെ 22–19ന് തോല്‍പ്പിച്ച് ഈയിനത്തിലെ ആദ്യ സ്വര്‍ണമാണ് റഷ്യ റിയോയില്‍ സ്വന്തമാക്കിയത്. ബീജീങ് ഒളിമ്പിക്സില്‍ നേടിയ വെള്ളിയായിരുന്നു ഇതിനുമുമ്പത്തെ മികച്ച നേട്ടം. 1976ലും 1980ലും സോവിയറ്റ് യൂണിയനും ഒളിമ്പിക് ഹാന്‍ഡ്ബോളില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.

കളിയിലുടനീളം റഷ്യ ലീഡ് നിലനിര്‍ത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ഫ്രാന്‍സ് ഒപ്പം പിടിച്ചു. 14–14ന് റഷ്യയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ഫ്രാന്‍സ് പ്രതീക്ഷിച്ചു. എന്നാല്‍, കളി അവസാനിക്കാന്‍ നാലുമിനിറ്റ് മാത്രം നില്‍ക്കെ നാലുഗോള്‍ വ്യത്യാസത്തില്‍ റഷ്യ സ്വര്‍ണത്തിലേക്കു കുതിച്ചു. വെങ്കലപ്പോരാട്ടത്തില്‍ നോര്‍വെ നെതര്‍ലന്‍ഡ്സിനെ 36–26ന് തോല്‍പ്പിച്ചു.