ഹൈജമ്പ് സ്വര്‍ണം മുപ്പത്തേഴുകാരിക്ക്

Monday Aug 22, 2016

റിയോ > ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ റൂത്ത് ബെയ്റ്റിയ അല്‍പ്പം വൈകിപ്പോയി. പക്ഷേ, നേടിയപ്പോഴോ, അത് സ്വര്‍ണവും. 37–ാം വയസ്സില്‍ ഈ സ്പാനിഷ് താരം സ്വന്തമാക്കിയത് ഹൈജമ്പ് സ്വര്‍ണം. നാലാം ഒളിമ്പിക്സാണിത്. ഏഥന്‍സില്‍ 16, ബീജിങ്ങില്‍ ഏഴ്, ലണ്ടനില്‍ നാലാം സ്ഥാനവും. ലണ്ടനുശേഷം വിരമിച്ചു. പക്ഷേ, ഒളിമ്പിക്സ് മെഡല്‍ എന്ന കിട്ടാക്കനി വല്ലാതെ മോഹിപ്പിച്ചു. ഒടുവില്‍ റിയോയിലെത്തി സ്വര്‍ണംനേടി മടങ്ങുകയുംചെയ്തു. 1.97 മീറ്റര്‍ കടന്നാണ് ബെയ്റ്റിയ ചാമ്പ്യനായത്.  ഇതേ ദൂരം കടന്ന ബള്‍ഗേറിയയുടെ മിറേല ഡെമിറേവ, ക്രൊയേഷ്യയുടെ ബ്ളാങ്ക വ്ളാസിച്ച് എന്നിവര്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.