01 October Saturday

ചൈനീസ്‌ കപ്പൽ ലങ്കയിൽ ; 22 വരെ കപ്പൽ ഹംബൻതോട്ടയില്‍ തങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022


കൊളംബോ
ചൈനീസ്‌ കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത്‌ നങ്കൂരമിട്ടു. ചൊവ്വാഴ്‌ച രാവിലെയാണ്‌ ചൈനീസ്‌ കമ്പനിക്ക്‌ നടത്തിപ്പ്‌ അവകാശമുള്ള ഹംബൻതോട്ട തുറമുഖത്ത്‌ കപ്പലെത്തിയത്‌. ലങ്കയിലെ  ചൈനയുടെ അംബാസഡർ കി സെൻഹോങ്‌ കപ്പലിനെ സ്വീകരിച്ചു.

ചൈനയുടെ ഗവേഷണക്കപ്പലിന്‌ 16 മുതൽ 22 വരെ ഹംബൻതോട്ടയിൽ തങ്ങാനാണ്‌ ചൈനീസ്‌ വിദേശമന്ത്രാലയം അനുമതി നൽകിയത്‌. കപ്പലിന്റെ സന്ദർശനത്തിൽ  അസ്വാഭാവികത ഇല്ലെന്നും 2014ലും ഇതേപോലെ കപ്പൽ എത്തിയിരുന്നെന്നും ശ്രീലങ്കൻ വിദേശമന്ത്രി എംയുഎം അലി സാബ്രി പറഞ്ഞു.  കപ്പലിന്റെ സന്ദർശനത്തിൽ ഇന്ത്യ ശ്രീലങ്കയെ എതിർപ്പ്‌ അറിയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top