Deshabhimani

കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാൻ പോയ യുവാവ്​ അപകടത്തില്‍ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 11:14 AM | 0 min read

റാസൽഖൈമ> യുഎ‍ഇയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലാണ് മരിച്ചത്.

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ദുബൈയിൽ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശൻ, സത്യ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.



deshabhimani section

Related News

0 comments
Sort by

Home