06 June Tuesday

ചൈന ലോകമേധാവിത്വം ആഗ്രഹിക്കുന്നില്ല : ഷി ജിൻപിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


ന്യൂഡൽഹി
ചില വികസിത രാഷ്‌ട്രങ്ങൾക്കു സമാനമായി ചൈന ഒരിക്കലും കോളനിവൽക്കരണമോ ലോകമേധാവിത്വമോ ആഗ്രഹിക്കുന്നില്ലെന്ന്‌ ചൈനീസ്‌ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്‌. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി സംഘടിപ്പിച്ച ലോക നേതാക്കളുടെയും കമ്യൂണിസ്റ്റ്‌– -വർക്കേഴ്‌സ്‌ പാർടികളുടെയും ഓൺലൈൻ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷി.  ഇന്ത്യയിൽനിന്ന്‌ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്‌ത്‌ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗം അരുൺകുമാറും പങ്കെടുത്തു.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ രമഫോസ, വെനസ്വേല പ്രസിഡന്റ്‌ നിക്കൊളാസ്‌ മഡൂറോ, നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ, സെർബിയൻ പ്രസിഡന്റ്‌ അലക്സാണ്ടർ വുസിക്, മംഗോളിയൻ പ്രസിഡന്റ്‌ ഉഖ്‌നാഗിൻ ഖുറെൽസുഖ്, സാൽവ കീർ മയാർഡിറ്റ് തുടങ്ങിയവരും സംസാരിച്ചു. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌–- വർക്കേഴ്‌സ്‌ പാർടി പ്രതിനിധികളടക്കം 530 പേരാണ്‌ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top