05 June Monday

ലോകത്തെ 26 ശതമാനത്തിനും 
കുടിവെള്ളമില്ല ; യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ഐക്യരാഷ്ട്രകേന്ദ്രം
ലോകത്തെ 26 ശതമാനംപേരും ശുദ്ധജലം ലഭിക്കാതെയും 46 ശതമാനം അടിസ്ഥാനശുചിത്വമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന.

യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട് 2023ലാണ്‌ ഈ വിവരം. 2030ഓടെ ഏവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കുമെന്ന യുഎന്‍ ലക്ഷ്യത്തില്‍ ഇത് വലിയ വിള്ളല്‍വീഴ്ത്തിയെന്നും ജല വികസന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനശുചിത്വമില്ലാതെ 36 ലക്ഷം പേരും ശുദ്ധമായ കുടിവെള്ളമില്ലാതെ 200 കൊടി പേരുമാണുള്ളത്‌. ഇവരെ സഹായിക്കാൻ ലോകം കൈകോർക്കണമെന്നും റിപ്പോർട്ട്‌ ആവശ്യപ്പെടുന്നു. ഇതിനായി ഏതാണ്ട്‌ 60,000 കോടി ഡോളർ മുതൽ  ലക്ഷം കോടി ഡോളർ വരെ വേണ്ടിവരുമെന്നാണ്‌ കണക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top